തിളങും വെളുപ്പിന് തേങ്ങാപ്പാലും മഞ്ഞളും
ന്ദര്യത്തിന് നാടന്‍ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഉത്തമമെന്നു വേണം, പറയാന്‍. ഇത് പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്നു മാത്രമല്ല, പ്രയോജനവും നല്‍കും. നമ്മുടെ വീട്ടില്‍ തന്നെ അടുക്കളയിലും പറമ്പിലുമായി ലഭിയ്ക്കുന്നതാണ് ഭൂരിഭാഗം നാട്ടുവൈദ്യത്തിനുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍.
സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡമായി പലരും കണക്കാക്കുന്ന വേളുപ്പു തേടി നെട്ടോട്ടമോടുന്നവരാണ് മിക്കവാറും പേരും. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്.
ചര്‍മത്തിന് കൃത്രിമവഴികളിലൂടെ നിറം നല്‍കാന്‍ ശ്രമിയ്ക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. കാരണം പലതിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ സ്വാഭാവികമായ ആരോഗ്യത്തിന് കേടു വരുത്തുന്നവയാകും പലതും.
ചര്‍മത്തിന്റെ സൗന്ദര്യവര്‍ദ്ധനവിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് തേങ്ങാപ്പാല്‍. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്ന്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ മാത്രമല്ല, സൗന്ദര്യപരമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തേങ്ങാപ്പാല്‍. ഇതെക്കുറിച്ചറിയൂ,

തേങ്ങാപ്പാലില്‍ തേനും ഗ്ലിസറിനും
ഒരു കപ്പു തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. ഇതു 10 മിനിറ്റു മുഖത്തു വച്ച് പിന്നീട് കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിയ്ക്കാനും ഇത് സഹായിക്കും.തൈര്
1 സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറീന്‍ എന്നിവ കലര്‍ത്തുക. ഇത് കലര്‍ത്തി മുഖത്തു വൃത്താകൃതിയില്‍ മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകാം. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.ചന്ദനപ്പൊടി
ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തെ പാടുകളും വടുക്കളുമെല്ലാം മാറാന്‍ ഇതു നല്ലതാണ്.തേങ്ങാപ്പാല്‍, കറ്റാര്‍വാഴ
ജെല്‍ തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്.

Comments
Post a Comment