മുടി വളരാന്‍ ആയുര്‍വേദ വിധികള്‍
ആയുര്‍വേദം പൊതുവേ ദോഷങ്ങളില്ലാത്ത ശാസ്ത്രശാഖയാണ്. അല്‍പം കാലം പിടിയ്ക്കുമെങ്കിലും ഫലം ഉറപ്പിയ്ക്കുന്ന ശാസ്ത്രം. മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടികൊഴിച്ചിലിന് പ്രതിവിധികള്‍ പലതുണ്ട്. ഇതില്‍ ഇതില്‍ മെഡിക്കല്‍ രീതികള്‍ മുതല്‍ സ്വാഭാവിക വഴികളുമുണ്ട്. ആയുര്‍വേദപ്രകാരവും മുടി കൊഴിച്ചിലിന് പല പരിഹാരങ്ങും നിര്‍ദേശിയ്ക്കുന്നുണ്ട്. മുടി കൊഴിയുന്നതിന് മാത്രമല്ല, മുടി നല്ലപോലെ വളരുന്നതിനും. ആയുര്‍വേദ പ്രകാരം മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ചില ശാസ്ത്രവഴികളെക്കുറിച്ചറിയൂ ആര്യവേപ്പ് ആയുര്‍വേദത്തില്‍ ആര്യവേപ്പ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പില ഒരു പിടി പറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ചൂടാറണം. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളം കൊണ്ട് തല കഴ���കുക. പിന്നെ വേറെ വെള്ളം ഒഴിയ്ക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ആര്യവേപ്പില. നെല്ലിക്ക നെല്ലിക്കയാണ് മറ്റൊരു വഴി. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലക്കി തലയില്‍ പുരട്ടാം. ...