Posts

Showing posts from November, 2019

പുരികം വളർന്നെന്ന് കരുതി ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കണം

Image
മുഖസൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ചിലർക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകില്ല. മാസത്തിൽ എത്ര തവണയാണ് ബ്യൂട്ടിപാർലറിലേക്ക് ഓടുന്നതെന്ന് ചോദിച്ചാൽ അക്കാര്യത്തിലും ഉത്തരമുണ്ടാകില്ല. പുരികം പറിക്കാൻ, മുഖക്കുരു കളയാൻ, മുടി മിനുക്കാൻ, മുഖകാന്തി വർധിപ്പിക്കാൻ... അങ്ങനെ നീളുന്നു. ഇക്കൂട്ടത്തിൽ ഒരു മാറ്റം വന്നിരിക്കുന്നത് പുരികത്തിനാണ്. പുരികമൊന്ന് വളർന്നാൽ ബ്യൂട്ടിപാർലറിലേക്ക് ഓടുന്ന ഒരു കാലമുണ്ടായിരുന്നു. വില്ലു പോലെ വളഞ്ഞ പുരികമായിരുന്നു അന്നത്തെ ഫാഷൻ. എന്നാൽ, ഇന്നതല്ല. നല്ല കട്ടിയുള്ളതാണെങ്കിലും അതിനെ ഒന്നു ഷെയ്പ്പാക്കി എടുക്കുക, അതാണ് ഇപ്പോഴത്തെ ഫാഷൻ. കറുത്ത് കട്ടിയായി വളരുകയാണെങ്കിൽ മാത്രം അതിനെ ഭംഗിയായി വെട്ടിയെടുക്കുക. ഇല്ലെങ്കിൽ പുരികത്തെ അതിന്റെ പാട്ടിനെ വിടുക. മാസത്തിൽ ഒരിക്കൽ പുരികം ത്രെഡ് ചെയ്യണം എന്ന് നിർബന്ധമുള്ളവരാണെങ്കിൽ വീതിയോടുകൂടി അതിനെ ത്രെഡ് ചെയ്യുക. നൂല്പോലെയുള്ള പുരികമൊക്കെ ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായിരിക്കുകയാണ്. വീതി കുറഞ്ഞ പുരികമുള്ളവർക്കാണെങ്കിൽ ഐബ്രോ പെൻസിൽ, ബ്രോ മസ്കാര എന്നിവ ഉപയോഗിച്ച് പുരികം അൽപം വീതികൂട്ടിയെടുക്കാം. അതുപോല...

തക്കാളി മതി മുഖചർമം തിളങ്ങാൻ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !.

Image
തക്കാളി നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകാറുള്ള പഴമാണ്. നമ്മുടെ ആഹാരങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിന് ഏറ്റവും നാചുറലായ ഒരു മാർഗമാണ്. ചർമം സംരക്ഷിക്കുന്നതിനും ചർമത്തിൽ യൗവ്വനം നിലനിർത്തുന്നതിനും തക്കാളിക്കുള്ള ഗുണങ്ങൾ കേട്ടാൽ നമ്മൾ ഒന്ന് ഞെട്ടിപ്പോകും. ചർമ്മ സംരക്ഷിക്കുന്നതിനായി തക്കാളി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയമോ? അതിനെൽക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ചർമത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാൻ തക്കാളിക്ക് വളരെ വെഗത്തിൽ സധിക്കും. ഇതിനായി തക്കാളി രണ്ടായി മുറിച്ച് നന്നായി മസാജ് ചെയ്യാം അഞ്ച് മിനിറ്റ് ഇങ്ങനെ ചെയ്തതിന് ശേഷം കഴുകി കളയാം. ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകളും അകറ്റാൻ സാധിക്കും. മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നതിനും ഈ രീതി നല്ലതാണ്. തക്കാളി നന്നായി ജ്യൂസാക്കിയ ശേഷം മുഖത്തും ചർമത്തിലും കവർ ചെയ്ത സേഷം അൽപ നേരം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ചർമത്തിന് കൂടുതൽ നിറവും കാന്തിയും നൽകും. മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇത് ചെയ്യുന്നതിലൂടെ കുറക്കാൻ സാധിക്കും. തക്കാളി ചർമ സംരക്ഷണത്തിന് ഏതു തരത്തിൽ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. തക്കാളി മുഖത...

റോസ്‌വാട്ടർകൊണ്ട് മുഖം കഴുകിയാൽ ഗുണങ്ങളേറെ !

Image
പനിനീർ സൌന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്, ചർമ്മത്തിൽ എപ്പോഴും യൌവ്വനം നിലനിർത്തുന്നതിനായി യാതൊരുവിധ സൈട് ഇഫക്ടും കൂടാതെ ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് പനിനീർ. മുഖത്തെ എണ്ണമയം നീക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനുമെല്ലാം റോസ്‌വാട്ടർ ഏറെ പ്രയോജനകരമാണ്. ദിവസവും കുളിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി റോസ്‌വാട്ടർ ചേർക്കുന്നത്, ചർമ്മത്തെ നിർമ്മലമാക്കുന്നതിനും യൌവ്വനം നിലനിർത്തുന്നതിനും സഹായിക്കും. ശരീരത്തിന് ഉൻ‌മേഷം നൽകുന്നതിനും ഇത് ഗുണകരമാണ്. ചർമ്മത്തിന്റെ പി എച്ച് കൃത്യമായി നിലനിർത്താൻ പനിനീരിന് പ്രത്യേക കഴിവുണ്ട്. മുഖത്തും ചർമ്മത്തിലും അണിയുന്ന മേക്കപ്പുകൾ കൃത്യ സമയത്ത് റിമൂവ് ചെയ്തില്ലെങ്കിൽ ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. മേക്കപ്പ് റിമൂവ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ് റോസ്‌വാട്ടർ. കണ്ണിന്റെ അഴകിനും അരോഗ്യത്തിനും ഏറെ നല്ലതാണ് പ്[അനിനീർ. റോസ്‌വാട്ട്ര് പഞ്ഞിയിലാക്കി കണ്ണിനു മുകളിൽ വക്കുന്നത് കണ്ണിന് കുളിർമ ലഭിക്കുന്നതിനും കൺ തടത്തിലെ കറുപ്പകറ്റുന്നതിനും സഹായിക്കും.

കടുക് അരച്ച് മുടിയില്‍ തേച്ച് 7 ദിവസം കുളിച്ചാല്‍ സംഭവിക്കുന്നത്....

Image
കടുക് മണിയോളം വലുപ്പമെന്ന് പറഞ്ഞ് പലപ്പോഴും കടുകിനെ കുറച്ച് കാണുന്നവര്‍ക്ക് അറിയുമോ കടുകിന്റെ യഥാര്‍ത്ഥ വലുപ്പം എന്താണെന്ന്? കടുക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ക്കപ്പുറം അതൊരു നല്ല സൌന്ദര്യ വര്‍ദ്ധക ആഹാര പദാര്‍ത്ഥം കൂടിയാണെന്ന് അറിയുമോ? ഭക്ഷണത്തിന്‍റെ രുചി കൂട്ടാന്‍ മാത്രമല്ല, സ്ത്രീ സൌന്ദര്യം അതിന്‍റെ പലയിരട്ടി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കടുകിനുണ്ട്. കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തുപുരട്ടി നന്നായി ഉഴിയുക. നശിച്ച ചര്‍മകോശങ്ങള്‍ പോയി മുഖകാന്തി വര്‍ദ്ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ സഹായകമാണ്. തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കടുക് അരച്ച് മുടിയില്‍ തേച്ച് ഏഴുദിവസം കുളിക്കുക. മുടിയ്ക്ക് ഉത്തമമാണ്.

കക്ഷത്തിലെ ദുർഗന്ധം അകറ്റാം, ഈ എളുപ്പവഴികൾ പരീക്ഷിക്കൂ !

Image
കക്ഷത്തിലെ ദുർഗന്ധം അകറ്റുന്നതിന് പല വഴികൾ പ്രയോഗിച്ച് പരാജയപ്പെട്ടവരാകും നാമ്മളിൽ പലരും. കടുത്ത ചൂടും പൊടിയും കൂടിയാമുമ്പോൾ വിയർപ്പിന്റെ ദുർഗന്ധം കൂടുകയും ചെയ്യും. എന്നാൽ ഇത് സ്വാഭാവികമായി തന്നെ അകറ്റാൻ ചില മാർഗങ്ങൾ ഉണ്ട്. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ആപ്പിൽ സിഡെർ വിനിഗർ. ദുർഗന്ധമുണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവ്‌ ആപ്പിൾ സിഡെർ വിനിഗറിനുണ്ട്. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ അയഡിനും നല്ലതാണ്. ലാവണ്ടർ ഓയിലാണ് മറ്റോന്ന്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ലാവൻഡർ ഓയിൽ കക്ഷത്തിലെ ദുർഗന്ധം അകറ്റാനും നല്ലതാണ്. ലാവൻഡർ ഓയിൽ ഉപയോഗിക്കുക വഴി കക്ഷത്തിലെ ചർമ്മത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. മറ്റൊന്ന് ചെറുനാരങ്ങയാണ്. ചെറുനാരങ്ങ ഉപയോഗിച്ച് കക്ഷങ്ങളിൽ റബ് ചെയ്യുന്നത്. ദുർഗന്ധം അകറ്റാൻ ഉത്തമമാണ്.

മുഖം കഴുകുന്നതിലുമുണ്ട് ചില സൌന്ദര്യ കാര്യങ്ങൾ, അറിയൂ !

Image
സൌന്ദര്യ സംരക്ഷണ കാര്യത്തിൽ മുഖം കഴുകുന്നതിന് പ്രഥമ സ്ഥനമാണുള്ളത് എന്ന് നമുക്കറിയാം, മുഖം എപ്പോഴും വൃത്തിയായി ഇരികുന്നത് ആരോഗ്യകരമായും സൌന്ദര്യപരമായും നല്ലതാണ് എന്നാൽ മുഖം കഴുകുന്നതിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ചിലപ്പോൾ വിപരീത ഫലമായിരിക്കും ഉണ്ടാവുക. നമ്മൾ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മിൽ ബന്ധമുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞതും നിരന്തരം വിയർക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവർത്തന കേന്ദ്രമെങ്കിൽ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചർമ്മത്തിലെ അഴുക്കും നീക്കം ചെയ്യാൻ ഇത് നമ്മെ സഹായിക്കും. എന്നാൽ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മൾ ഉള്ളത് എങ്കിൽ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചർമ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചർമ്മത്തിന്റെ പി എച്ച് വാല്യുവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകും. ചർമ്മം ഡ്രൈ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.

മുഖം വെളുപ്പിക്കാൻ ദോശമാവ് മതി!

Image
ചര്‍മ്മത്തിന്റെ നിറം കുറവ് പലരേയും അലട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിയ്ക്ക് നമുക്ക് ബാക്കി വരുന്ന ദോശമാവ് ഉപയോഗിക്കാവുന്നതാണ്. ചുളിഞ്ഞ ചര്‍മ്മത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ദോശമാവ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത്. ചര്‍മ്മത്തില്‍ ചുളിവ് കണ്ടു തുടങ്ങുന്നത് പലപ്പോഴും വാര്‍ധക്യത്തിന്റെ ലക്ഷണമായാണ് എല്ലാവരും കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകള്‍ എല്ലാവരെയും അസ്വസ്ഥപ്പെടുത്തിത്തുടങ്ങാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ ദോശമാവ് സഹായിക്കുന്നു. ദോശമാവ് കൊണ്ട് മുഖത്ത് നന്നായി മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതു കൊണ്ട് തന്നെ യാതൊരു സംശയവുമില്ലാതെ മുഖത്തെ ചുളിവിന് പരിഹാരമായി ദോശമാവ് ഉപയോഗിച്ചു തുടങ്ങിക്കൊള്ളു. മുഖക്കുരു പോലെയുള്ള അസ്വസ്ഥകള്‍ പരിഹാരം കാണുന്നതിന് ദോശമാവ് ഉപയോഗിക്കാവുന്നതാണ്. പലരും മുഖക്കുരു വരുമ്പോള്‍ തന്നെ പൊട്ടിച്ചു കളയാറാണ് പതിവ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല. മാത്രമല്ല ഇത് മുഖക്ക...