മുഖപ്പാടുകള്‍ മുഴുവന്‍ നീക്കും ഒറ്റമൂലി
മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുഖത്തെ പാടുകള്‍ മതി, എല്ലാ സൗന്ദര്യവും പോകാന്‍. മുഖത്തുണ്ടാകുന്ന പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്. മുഖത്തുണ്ടാകുന്ന ഇത്തരം പാടുകള്‍ക്ക് പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളുണ്ടെങ്കിലും ഇതെല്ലാം പലപ്പോളും പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ചെലവു കൂട്ടുന്ന ഒന്നും. മുഖത്തെ പാടുകള്‍ അകറ്റാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ചര്‍മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും ഏറ്റവും നല്ലത്. മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഒറ്റമൂലി വിദ്യകളെക്കുറിച്ചറിയൂ, സവാള നീര് ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. റാഡിഷ് ജ്യൂസ് മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് റാഡിഷ് ജ്യൂസ്. ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. മികച്ച ഫലം ലഭിക്കും. മഞ്ഞക്കടുക് മഞ്ഞക്കടുക് അരച...