വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം
വായ് നാറ്റം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്യമായി ചികിത്സ തേടിയിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെയാണ്. വെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റും വായ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണത്തിന് ശേഷം വായും പല്ലും വൃത്തിയാക്കേണ്ടത് മടി കൂടാതെ ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ വായ് നാറ്റത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം. നിങ്ങള്‍ക്ക് മാത്രമല്ല ചുറ്റും നിക്കുന്നവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ചില പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. ഉപ്പിലുള്ള പരിഹാരം വയമ്പ്,ഉപ്പ്, കുരുമുളക്, ചന്ദനം, രാമച്ചം, പെരുംജീരകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായ് നന്നായി കഴുകുക. ഇത് വായ് നാറ്റം മാറ്റി തരും. പച്ചമല്ലി പച്ചമല്ലി വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം മാറ്റി തരും. മാത്...