മേക്കപ്പ് നീക്കം ചെയ്യാന്‍ എളുപ്പവഴികള്‍

ചടങ്ങുകളും പാര്‍ട്ടികളുമൊക്കെ കഴിഞ്ഞാല്‍ മേക്കപ്പ് മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുന്നത് നല്ല മാര്‍ഗ്ഗമാണെങ്കിലും അത് ചര്‍മ്മം വരളാനിടയാക്കും.
1. ബേബി ഷാംപൂ - ബേബി ഷാംപൂ കുഞ്ഞുങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ആരാണ് പറഞ്ഞത്?. ഐ ലൈനര്‍, മസ്കാര, ഐ ഷാഡോ എന്നിവ നീക്കം ചെയ്യാന്‍ ബേബി ഷാംപൂ ഉപയോഗിക്കാം.
2. ബേബി വൈപ്സ് - ബേബി ഷാംപൂ മാത്രമല്ല ബേബി വൈപ്പുകളും മേക്കപ്പ് നീക്കം ചെയ്യാന്‍ നല്ല മാര്‍ഗ്ഗമാണ്. വൈപ്പുകള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് മുഖം വെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുകയും ചെയ്യുക.
 3. ഫേഷ്യല്‍ മോയ്ചറൈസര്‍ - കോട്ടണ്‍ ഉപയോഗിച്ച് മോയ്സചറൈസര്‍ കണ്ണിന് മുകളില്‍ തേയ്ക്കുകയും തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. മികച്ച ഫലം കിട്ടാന്‍ ചൂട് വെള്ളം ഉപയോഗിക്കുക.
 4. ഓയില്‍ - ഏത് തരം ഓയിലും ഉപയോഗിക്കാമെങ്കിലും ഒലിവ് ഓയിലും ബദാം ഓയിലുമാണ് മേക്കപ്പ് നീക്കം ചെയ്യാനുത്തമം. അവ ചര്‍മ്മത്തിന് പോഷണം നല്കാനും ഉത്തമമാണ്.
5. പെട്രോളിയം ജെല്ലി - കണ്ണിന് മുകളില്‍ മൃദുവായി പെട്രോളിയം ജെല്ലി പുരട്ടുകയും കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുകയും ചെയ്യാം.


Comments

Popular posts from this blog

വെളുക്കാന്‍ ഗ്യാരന്റി ആയുര്‍വേദ വഴികള്‍

1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും

ഇവയിലൊന്നും നഖം പോലും കൊള്ളരുത്