Posts

Showing posts from September, 2019

മാതളനാരങ്ങക്കുരുവും തൊലിയും നൽകും നിറം

Image
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അമിതമായുള്ള സൗന്ദര്യ പ്രതിസന്ധികൾ നിങ്ങളുടെ ചർമ്മത്തെ പല വിധത്തിലാണ് പ്രതിസന്ധിയിൽ ആക്കുന്നത്. ഇത്തരം അവസ്ഥകളിൽ അതിൽ നിന്നെല്ലാം പരിഹാരം കാണുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. എന്നാൽ മാതള നാരങ്ങയായിട്ടല്ല ഉപയോഗിക്കേണ്ടത്. അതിന്റെ കുരുവും തൊലിയുമാണ് ചർമസംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ചര്‍മത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കും. കൂടാതെ ചര്‍മത്തിലെ ചുളിവുകളും മാറ്റിതരും. പ്രായമാകുമ്പോള്‍ പ്രത്യക്ഷമാകുന്ന വരകള്‍, പാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ഈ ഫേസ്മാസ്‌ക്കിന് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യും. വീട്ടില്‍ നിന്ന് എളുപ്പം ചെയ്യാവുന്ന മാതളനാരങ്ങക്കുരുവും തൊലിയും അടങ്ങിയ ഫേസ്പാക്ക് നോക...

വെന്തതേങ്ങാപ്പാലിൽ ആവണക്കെണ്ണ താരന്‍റെ വേരിളകും

Image
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് താരൻ. താരന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യാത്ത പണികളില്ല എന്നതാണ് സത്യം. എന്നാല്‍ അതുകൊണ്ടും താരൻ പോയില്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോഴും ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ താരൻ നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യവും തിളക്കവും എല്ലാം താരൻ മൂലം ഇല്ലാതാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഷാമ്പൂവും മറ്റ് ഒറ്റമൂലികളും വില്ലനാവുമ്പോൾ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മറ്റ് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടേണ്ടതായി വരുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം വില്ലനാവുന്നുണ്ട് താരൻ എന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം. അതിലുപരി എങ്ങനെ പൂർണമായും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും നൽകാം എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. കേശസംരക്ഷണത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ആവണക്കെണ്ണയും തേങ്ങാപ്പാലും ഉപയോഗിക്കാം എന്ന് നോക്കാം. ഇത് താരനെ പൂർണമായും അകറ്റുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നു...

എണ്ണമയമുള്ള ചര്‍മ്മം വില്ലനാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Image
സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധാലുവാണ്. ചർമ്മം സുന്ദരമാക്കാൻ ഏതറ്റവും വരെ പോകുന്നവരും ഉണ്ട്. പണം അവർക്ക് ഒരു പ്രശ്‌നമേ അല്ല. ധാരാളം സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിൽ മിക്കതും വിപരീത ഫലം ഉണ്ടാക്കുന്നവയാണ്. എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്‌സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മെയ്‌ക്കപ്പ് ഇട്ടാലൊന്നും ഇത്തരക്കാരുടെ ഫെയ്‌സിൽ നിൽക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്നല്ലേ... ഭക്ഷണക്രമവും സുന്ദരമായ മുഖവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും മദ്യപാനം കുറയ്‌ക്കുന്നതും സഹായകരമാകും. നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നി...

ഇരുണ്ട ചര്‍മത്തിനും നിറം അരിപ്പൊടിയില്‍ മഞ്ഞള്‍

Image
ചര്‍മത്തിന് വെളുത്ത നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണം വരെ പെടുന്നുണ്ട്. വെളുപ്പിനോട് എപ്പോഴും ആളുകള്‍ക്ക് ആഭിമുഖ്യം കൂടുതലുണ്ടുതാനും.  ഇതാണ് വെളുക്കാനുള്ള ക്രീമുകള്‍ വിപണിയില്‍ കൂടുതല്‍ ഇറങ്ങുന്നതിനും ബ്യൂട്ടി പാര്‍ലറുകളില്‍ ബ്ലീച്ച് പോലുള്ള കാര്യങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിനും കാരണം. വെളുക്കാന്‍ കൃത്രിമ വഴികള്‍ തിരക്കി പോകുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനു തികച്ചും സ്വാഭാവിക വഴികള്‍ തേടുന്നതാണ് നല്ലത്.  ്അടുക്കളയിലെ പല കൂട്ടുകളും ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക ബ്ലീച്ച് ആയി പ്രവര്‍ത്തിയ്ക്കുന്നവയാണ്. ഇവ ഉപയോഗിയ്ക്കുന്നത് യാതൊരു പാര്‍ശ്വ ഫലങ്ങളും വരുത്തുന്നുമില്ല. അടുക്കളയിലെ ഇത്തരം ഒരു ചേരുവയായ അരിപ്പൊടി കൊണ്ടും ചര്‍മത്തിനു നിറം നല്‍കാം. അരിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യമാര്‍ഗങ്ങള്‍ ജപ്പാനില്‍ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.  ഇത...

നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ ഇതാ ചില എളുപ്പവിദ്യകൾ !

Image
നഖങ്ങൾ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു കര്യമാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നകങ്ങളെ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേകം സധനങ്ങൾ ഒന്നും വാങ്ങേണ്ടതില്ല. അടുക്കളയിൽ തന്നെ വേണ്ട സാധനങ്ങൾ ഉണ്ടാകും. നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ച ശേഷം ഇതുകൊണ്ട് നഖങ്ങൾ മൂടി മുപ്പത് മിനിറ്റ് വക്കുക. നഖങ്ങൾ കൂടുതൽ തിളക്കമുള്ളതും വൃത്തിയുള്ളതുമായി മാറുന്നത് കാണാം. നഖങ്ങളുടെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നീര് നഖങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക, അരമണിക്കൂറിന് ശേഷം ശുദ്ധമായ കോട്ടൻ തുണിയിയോ, പഞ്ഞിയോ പനിനീരിൽ മുക്കി നഖങ്ങൾ നന്നായി തുടക്കുക. ഇതൊടെ നഖങ്ങളുടെ മുഖളിൽ രൂപപ്പെടുന്ന അഴുക്കിന്റെ പാളി ഇല്ലാതാ‍ക്കാം.

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ വീട്ടിൽ ചെയ്യാവുന്ന സിംപിൾ വിദ്യകൾ ഇതാ !

Image
കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന് നിരവധി പേർ പരാതി പറയാറുണ്ട്. എന്നാൽ കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം അടിക്കളയിൽ എപ്പോഴുമുണ്ടാകുന്ന ചേരുവകൾകൊണ്ട് തന്നെ ഫലപ്രദമായി അകറ്റാനാകും. നമ്മുടെ അടുക്കളകളിൽ മിക്കപ്പോഴും കക്കരിക്ക ഉണ്ടാകും. കക്കരിക മുറിച്ച് കൈമുട്ടുകളിലും കാൽമുട്ടുകളിലും 15 മിനിറ്റോളം തിരുമ്മുക. ശേഷം കൈമുട്ടും കാൽ മുട്ടും വെള്ളം ഉപയോഗിച്ച കഴുകാം. ഇത് നിത്യേന ചെയ്യുന്നതിലൂടെ ക്രമേണ ഈ ഭാഗങ്ങളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാനാകും. മറ്റൊരു വിദ്യയാണ് നാരങ്ങയും ബേക്കിംഗ് സോഡയും. നാരങ്ങക്ക് ശരീരത്തിന് കാന്തി നൽകാൻ കഴിവുണ്ട്. നാരങ്ങ നീരിൽ ബേക്കിംഗ് സോഡ ചേർത്ത് കൈമുട്ടുകളിലും കാൽമുട്ടുകളിലും ഒരു മിനിറ്റ് നേരം മസാാജ് ചെയ്യുക. ആദ്യ തവണ ചെയ്യുമ്പോൾ തന്നെ വ്യത്യാസം കണ്ടുതുടങ്ങും. പാലിൽ ബേക്കിംഗ് സോഡ ചേർത്ത് പുരട്ടുന്നതും ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. ബേക്കിംഗ് സോഡ ശരീരത്തിലെ മൃത കോസങ്ങളെയും അഴുക്കുകളും നീക്കം ചെയ്യ...

ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നത് എങ്ങനെ ?

Image
ഭക്ഷണം കഴിച്ചതിന് പിന്നാലെയുള്ള കുളി നല്ലതോ ചീത്തയോ എന്ന് പലരും ചിന്തിക്കാറുണ്ട്. ആഹാരം കഴിച്ചതിന് ശേഷം കുളിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദരും പഴമക്കാരും പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം എന്ന് ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഭക്ഷണം കഴിച്ചതിന് പിന്നാലെയുള്ള കുളി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. ശരീരത്തിന്റെ താപനിലയേയും ദഹനത്തെയും ബാധിക്കുന്നതാണ് പ്രവര്‍ത്തി. ഭക്ഷണ ശേഷം കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയും ഇതോടെ ദഹനപ്രവര്‍ത്തനങ്ങള്‍ വൈകുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിങ്ങനെ ദഹനപ്രശ്‌നങ്ങളും ശക്തമാകും. വയറുമായി ബന്ധപ്പെട്ട പല അസുഖങ്ങളിലേക്കും ഈ ശീലം കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറിന് മുകളില്‍ ശരീരത്തിന് വിശ്രമം നല്‍കണം. അതിന് ശേഷം മാത്രമേ കളിക്കാന്‍ പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

പാർലറിൽ പോയി ചുമ്മാ ക്യാഷ് കളയണ്ട, സുന്ദരിയാകാൻ ഇതാ ചില ടിപ്സ് !

Image
സൌന്ദര്യത്തിനായി സമയവും പണവും ചിലവഴിക്കുന്ന യുവതലമുറയാണ് നമ്മുടേത്. വെറുതേ പാർലറിൽ പോയി ക്യൂ നിന്ന് പണം കളയണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന ‘വെജിറ്റബിള്‍സി’ന്‍റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കിയാൽ തന്നെ ബ്യൂട്ടി ടിപ്സ് കിട്ടും. നീളവും മിനുസവുമുള്ള തലമുടിയാണല്ലോ സൌന്ദര്യത്തിന്‍റെ പ്രധാന അളവുകോല്‍. അതിനു ഏറ്റവും നല്ല മാർഗമാണ് കോഴിമുട്ട. മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ള മാത്രമെടുക്കുക. മുടിയില്‍ തേച്ചു പിടിപ്പിച്ച് വയ്‌ക്കുക. അല്പസമയത്തിനു ശേഷം ഇത് കഴുകിക്കളയുക. മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും. അതുപോലെ തന്നെ ചര്‍മ്മകാന്തി ലഭിക്കാന്‍ നാരങ്ങ മികച്ച ഔഷധമാണ്. നാരങ്ങാനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചര്‍മ്മം തിളങ്ങും. പക്ഷേ, തിളക്കം കൂട്ടാന്‍ നാരങ്ങാനീര് തനിയെ ഉപയോഗിക്കരുത്. കാരണം വേറൊന്നുമല്ല നാരങ്ങാനീര് സിട്രിക് ആസിഡാണ് എന്നതുതന്നെ. അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഉരുളക്കിഴങ്ങും തക്കാളിയും. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മുഖസൌന്ദര്യത്തിനും നല്ലതാണ്. ഉരുളക്കിഴങ്ങ് ചാറും തക്കാളിച്ചാറും ചേര്‍...