Posts

Showing posts from May, 2018

കഴുത്തിലേയും കൈമുട്ടിലേയും കറുപ്പകറ്റാം

Image
കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്തുന്നത്. തൈരും തേനും മുഖത്തു തേച്ചാല്‍... എന്നാല്‍ ഇത്തരത്തില്‍ കഴുത്തിലെയും കൈകാലുകളിലേയും കറുപ്പ് മാറ്റാന്‍ ചില വഴികളുണ്ട്. ശരീരത്തിലെ മറ്റേത് ഭാഗങ്ങളെ അപേകക്ഷിച്ച് നോക്കിയാലും പലപ്പോഴും കഴുത്തിനും കമുട്ടിനും കറുപ്പ് കൂടുതലായിരിക്കും. ഇത് മാറ്റാന്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ബേക്കിംഗ് സോഡ ബേക്കിംഗ് സോഡ ഏറ്റവും ചിലവ് കുറഞ്ഞ സൗന്ദര്യസംരക്ഷണ സഹായിയാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ മാറ്റുന്നു. അല്‍പം ബേ്ക്കിംഗ് സോഡ എടുത്ത് പേസ്റ്റാക്കി കഴുത്തിലും കൈമുട്ടിലും പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഉരുളക്കിഴങ്ങ് ചര്‍മ്മത്തിന് നിറം നല്‍കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പച്ചക്കറി ഇല്ലെന്നു തന്നെ പറയാം. ഉരുളക്കിഴങ്ങ് ജ്യൂസാക്കി കഴുത്തിനു ചുറ്റും പുരട്ടുക. 15 മിനിട്ടിനു ശേഷം ക...

അര മറയും മുടിയ്ക്ക് മാജിക് മിശ്രിതം

Image
നല്ല ഭംഗിയും നീളവും കനവുമെല്ലാം ഉള്ള മുടി പലരുടേയും സ്വപ്‌നമാണന്നു വേണം, പറയാന്‍. ഇത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല. പല ഘടകങ്ങളും നല്ല മുടിയ്ക്കുള്ള പ്രധാന ഘടകങ്ങളാണ്.  മുടിയുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ തല കഴുകാന്‍ ഉപയോഗിയ്ക്കുന്ന വെള്ളം വരെ പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.  നല്ല മുടിസംരക്ഷണം ഒരു പരിധി വരെ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നുമാണ്.  മുടി വളരാന്‍ കൃത്രിമക്കൂട്ടുകള്‍ യാതൊരു പ്രയോജനവും ചെയ്യില്ല. ഇതിനു സഹായിക്കുന്നത് തികച്ചും പ്രകൃതിദത്തമായ വഴികള്‍ മാത്രമാണ്. മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത കൂട്ടുകളില്‍ വെളിച്ചെണ്ണയ്ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പരമ്പരാഗതമായി മുടി വളരാന്‍ ഉപയോഗിച്ചു പോരുന്ന വഴിയാണിത്. ഇതിലെ പ്രകൃതിദത്ത കൊഴുപ്പും അണുനാശക ഗുണങ്ങളുമെല്ലാം മുടി വളരാന്‍ സഹായിക്കും. മുടിയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും അകറ്റാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന...

മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റാം, 1 മാസം

Image
മുഖത്തു പലതരം കറുത്ത കുത്തുകളുണ്ടാകാം, കാക്കാപ്പുള്ളി മുതല്‍ സസൗന്ദര്യത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക പ്രശ്‌നങ്ങളുണ്ട്. ഇതിലൊന്നാണ് ഫ്രക്കിള്‍സ് അഥവാ കറുത്ത കുത്തുകള്‍  ണ്‍സ്‌പോട്ട്‌,മുഖത്തെ കറുത്ത കുത്തുകള്‍ അഥവാ ഫ്രക്കിള്‍സ് വരെ.  മുഖത്തെ കറുത്ത കുത്തുകള്‍ അഥവാ ഫ്രക്കിള്‍സ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇത്തരം കുത്തുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ കറുപ്പാകുകയും ചെയ്യും. ഇവ കൂട്ടമായാണ് കാണുക. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ ഇവ കൂടുതല്‍ കറുപ്പായി മാറും.  പാരമ്പര്യവും പ്രധാന കാരണമാണ്. പാരമ്പര്യമായി ഫ്രക്കിളുണ്ടെങ്കില്‍ ഇവ വരാനുള്ള സാധ്യത കുടൂതലാണ്. വെളുത്ത നിറമുള്ളവര്‍ക്ക് മെലാനിന്‍ സാധാരണ കുറവായിരിക്കും. ഇത് ഫ്രക്കിള്‍സുണ്ടാകാനുള്ള സാധ്യത കൂടുതലാക്കുകയാണ് ചെയ്യുന്നത്. കാരണം മെലാനില്‍ സൂര്യപ്രകാശത്തെ ചെറുക്കുവാന്‍ ഒരു പരിധി വരെ സഹായിക്കും. കറുത്ത കുത്തുകള്‍ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്നു തന്നെ പടരാനും കൂടുതല്‍ കറുപ്പു നിറമാകാനും സാധ്യതയുണ്ട്. ഇതിനായി കെമിക്കല്‍ പീലിംഗ് പോലുള്ള ചില ചികിത്സകളുമുണ്ട്.  ...

ചുളിവുകള്‍ മുഴുവന്‍ മാറാന്‍ ഈ തൈരു കൂട്ട്

Image
സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. നിറം, വരണ്ട ചര്‍മം, ചുളിവുകള്‍, പാടുകള്‍, കുത്തുകള്‍ എന്നിങ്ങനെ പോകുന്നു, ഇത്. മുഖസൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് മുഖത്തു വരുന്ന ചുളിവുകള്‍. ചര്‍മത്തിന് അഭംഗി മാത്രമല്ല, പെട്ടെന്നു തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്.  പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്‌നങ്ങള്‍ മുഖചര്‍മത്തിലെ ചുളിുകള്‍ക്ക് കാരണമാകുന്നുണ്ട്.  പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്.  വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതി...