Posts

Showing posts from March, 2018

2 ദിവസം കൊണ്ട് അരിമ്പാറയ്ക്ക് വേരോടെ പരിഹാരം

Image
അരിമ്പാറയും പാലുണ്ണിയും എന്നും എപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. ഹ്യുമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിന് കാരണം. അരിമ്പാറയും പാലുണ്ണിയും കളയാന്‍ പല വിധത്തിലുള്ള വഴികള്‍ നമ്മളില്‍ പലരും തേടാറുണ്ട്. എന്നാല്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?  പ്രായമായവരില്‍ കഴുത്തിന് പുറകിലും പലരിലും കൈക്കുള്ളിലും മുഖത്തും വരെ അരിമ്പാറ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ എങ്ങനെ ഈ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം എന്ന് നോക്കാം. മുടി നന്നായി വളരണോ, വെള്ളം തന്നെ ശരണം സ്‌റ്റെപ് 1  സാധാരണ സോപ്പുപയോഗിച്ച് അരിമ്പാറയുടെ ചുറ്റും നല്ലതു പോലെ വൃത്തിയാക്കുക. ഇതിനു ശേഷം മാത്രമായിരിക്കണം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിയ്‌ക്കേണ്ടത്. സ്‌റ്റെപ് 2  അരിമ്പാറ ഉള്ള ഭാഗം അല്‍പസമയം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. അതിനു ശേഷം ഒരു ബ്രഷ് എടുത്ത് 15 മിനിട്ടോളം അരിമ്പാറ കഴുകണം. സ്റ്റെ...

പുട്ടിന്റെ കൂട്ടു മതി വെളുക്കാന്‍...

Image
വെളുക്കാന്‍ വിദ്യകള്‍ പലതുണ്ട്. ബ്യൂട്ടിപാര്‍ലറുകാരേയും കൃത്രിമ മരുന്നുകളേയും ആശ്രയിക്കാതെ വെളുക്കാനുള്ള തികച്ചും പ്രകൃതിദത്ത വഴികളുണ്ട്. ഇതിലൊന്നാണ് അരിപ്പൊടി. പലഹാരങ്ങളുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന അരിപ്പൊടി കൊണ്ടും വെളുക്കാം. അരിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യമാര്‍ഗങ്ങള്‍ ജപ്പാനില്‍ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.  ഇതിലെ വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.  അരിപ്പൊടി കൊണ്ടുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചറിയൂ, ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവയാണ് ഈ കൂട്ടുകള്‍ അരിപ്പൊടി-1 ടീസ്പൂണ്‍  ഓട്‌സ്-അര ടേബിള്‍ സ്പൂണ്‍ തേന്‍-1 ടേബിള്‍ സ്പൂണ്‍  ഇവയെല്ലാം ചേര്‍ത്തരച്ച് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. നിറം വര്‍ദ്ധിയ്ക്കും.  അരിപ്പൊടി-1 ടേബിള്‍ സ്പൂണ്‍ കടലമാവ്-അര ടേബിള്‍ സ്പൂണ്‍  പഞ്ചസാര-1 ...

പച്ചപ്പാല്‍ 1 മാസം മുഖത്തു പുരട്ടൂ,ആ വ്യത്യാസം

Image
പാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയുമെല്ലാം നല്ലൊരു ഉറവിടം.  പാല്‍ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും. പാലിനൊപ്പം പല ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഫേസ്പായ്ക്കുകളുണ്ടാക്കാം. പാല്‍ തനിയെ മുഖത്തു പുരട്ടിയാലും പല ഗുണങ്ങളുമുണ്ട്. സ്വഭാവിക സൗന്ദര്യസംരക്ഷണ വഴിയാണ് പാല്‍. ഒരു സ്പൂണ്‍ പാല്‍ അടുപ്പിച്ച് ഒരു മാസം മുഖത്തു പുരട്ടി നോക്കൂ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,തിളപ്പിയ്ക്കാത്ത പാല്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. തിളക്കവും മൃദുവത്വവും  പുറത്തു പോയി വന്നാല്‍ ചര്‍മം ക്ഷീണിച്ചും വരണ്ടുമിരിക്കുന്നത് സ്വാഭാവികമാണ്. ആദ്യം മുഖം കഴുകിയ ശേഷം തണുത്ത പാല്‍ അല്‍പം മുഖത്തു പുരട്ടാം. ഇത് രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കവും മൃദുവത്വവും ലഭിയ്ക്കാന്‍ ഇത് സഹായിക്കും. ചര്‍മത്തിന് നല്ലൊരു ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും. ക്ലെന്‍സിംഗ്  മുഖം വൃത്തിയാക്കാന്‍ കൃത്രിമമായ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കണമെന്നില്ല. പാല്‍ നല്ല...

ഭംഗിയുള്ള ചുണ്ടിന് ഈ വഴി പരീക്ഷിയ്ക്കൂ

Image
അരോമാതെറാപ്പി ക്ഷീണിച്ച മനസ്സിനും ശരീരത്തിനും നവോന്മേഷം നല്‍കുകയും വിശ്രാന്തി ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മസ്തിഷ്കവും, ശരീരവും, മനസ്സും, വികാരങ്ങളും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുകയും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  സുഗന്ധ തൈലങ്ങള്‍ അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുന്നിടത്ത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.  എങ്ങനെയാണ് ഈ സുഗന്ധതൈലങ്ങള്‍ നിര്‍‌മ്മിക്കുന്നത്? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവ സസ്യങ്ങളില്‍ നിന്നുള്ള സത്തുകള്‍ പോലുള്ള പ്രകൃതിദത്ത ഉത്പന്നങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ക്യാന്‍സര്‍, മറ്റ് ഉപദ്രവകരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്വതന്ത്രമൂലകങ്ങളെ തടയുന്ന ഘടകങ്ങളാണ് ആന്‍റിഓക്സിഡന്‍റുകള്‍. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ലിപ് ബാമുകള്‍. വീട്ടില്‍ തയ്യാറാക്കുന്ന ലിപ് ബാമുകള്‍ വൈവിധ്യപൂര്‍ണ്ണമാണ്. കാരണം അവ ലോഷനോ ഫേസ് മോയ്സ്ചറൈസറോ ആയും ഉപയോഗിക്കാം. മറ്റ് ഉത്പന്നങ്ങള്‍ നിരാശപ്പെടുത്തുകയോ അ...

സൗന്ദര്യം നല്‍കും മുത്തശ്ശി വിദ്യകള്‍

Image
ഏതൊക്കെ ബ്യൂട്ടിപാര്‍ലറുകളില്‍ പോയാലും കൂടുതല്‍ ഗുണം ചെയ്യുന്നത് പ്രകൃതിദത്ത,പരമ്പരാഗത വഴികളാണെന്ന കാര്യത്തില്‍ സംശയം വേണ്ട.  തലമുറകളായി മുതുമുത്തശ്ശിമാരില്‍ നിന്നും കൈ മാറി വന്ന സൗന്ദര്യരഹസ്യങ്ങളാല്‍ സമ്പന്നമായ നാടാണ് നമ്മുടേത്. മുത്തശ്ശി വിദ്യകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു മാത്രല്ല, കാര്യമായ  ചെലവുമില്ലാത്തവയാണ്. ചിലതൊഴികെ. മാത്രമല്ല, ഇവ പാര്‍ശ്വഫലങ്ങള്‍ തരുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല. സൗന്ദര്യത്തിനായുള്ള ഇത്തരം ചില മുത്തശ്ശി വിദ്യകളെക്കുറിച്ചറിയൂ, മഞ്ഞള്‍  നിറം വര്‍ദ്ധിയ്ക്കാന്‍ മാത്രമല്ല, മുഖക്കുരു പാടുകളും വടുകളുമെല്ലാം മറയ്ക്കാനും മഞ്ഞള്‍ ഏറെ ഗുണകരമാണ്. കുക്കുമ്പര്‍  നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കെമിക്കലുകള്‍ വേണ്ട, പകരം കുക്കുമ്പര്‍, ചെറുനാരങ്ങ എന്നിവ മതി. ഇവ മുഖത്തുപയോഗിയ്ക്കുന്നത് നിറം നല്‍കും. ചെറുനാരങ്ങ  ചെറുനാരങ്ങ പിഴിഞ്ഞ് തുല്യഅളവില്‍ വെള്ളം കലര്‍ത്തി ഇത് മുഖത്തു പുരട്ടാം. മുഖക്കുരിവുനെതിരെയുള്ള സ്വാഭാവിക സൗന്ദര്യ വര്‍ദ്ധക മാര്‍ഗമാണിത്. ഉരുളക്കിഴങ്ങ്  കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ് കനം കുറച്ചു വ...

ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ക്ക് ഉടന്‍ പരിഹാരം

Image
ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. പലപ്പോഴും വെള്ളപ്പാണ്ടിന് സമാനമായ ഇത്തരം പാടുകള്‍ പല വിധത്തിലാണ് നമ്മളെ ടെന്‍ഷനാക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരം പാടുകള്‍ക്ക് ഉത്തമമായ പ്രതിവിധിയുണ്ട്. 2 മിനിട്ടിനുള്ളില്‍ പല്ലിലെ കറയ്ക്ക് പരിഹാരം കാണാം  പൂര്‍ണമായും ശരീരത്തില്‍ എവിടേയും ഉണ്ടാകുന്ന വെള്ളപ്പാടിനെ ഇല്ലാതാക്കാന്‍ചില ഒറ്റമൂലികള്‍ ഉണ്ട്. മാത്രമല്ല വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവ ഇല്ലാതാവുകയും ചെയ്യുന്നു. എന്തൊക്കെയാണ് പരിഹാര മാര്‍ഗ്ഗം എന്ന് നോക്കാം. മഞ്ഞള്‍  ചര്‍മ്മ സംബന്ധമായ ഏത് പ്രശ്‌നത്തേയും പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ മഞ്ഞളിന് കഴിയും. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് വെള്ളപ്പാടിനെ തുരത്തുന്നതും. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും ഉന്‍മേഷവും നല്‍കുന്നു. ഉപയോഗിക്കേണ്ട വിധം  അല്‍പം മഞ്ഞള്‍പ്പൊടി കടുകെണ്ണയില്‍ ചാലിച്ച് വെള്ളപ്പാടുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. രാവിലേയും വൈകുന്നേരവും ഇത് ചെയ്യാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ആര്യവേപ്പും മഞ്ഞളും ...

മുഖം വെളുപ്പിക്കാന്‍ വൈന്‍

Image
വൈനിന്‍റെ ഗുണങ്ങള്‍ ശാസ്ത്രത്തില്‍ വേരുന്നിയവയാണ്. വൈന്‍ രുചികരമാണെന്ന് മാത്രമല്ല ചര്‍മ്മത്തിനും ഗുണകരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചര്‍മ്മകാന്തി ലഭിക്കാനായി പണ്ട് പ്രഭുക്കന്മാര്‍ മുന്തിരിജ്യൂസ് ചര്‍മ്മത്തില്‍ തേച്ചിരുന്നു.  ചര്‍മ്മത്തിന്‍റെ ശ്വസനം സാധ്യമാക്കുക വഴി പഴയ ശോഭ വീണ്ടെടുക്കാന്‍ വൈന്‍ ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യാം. പ്രകൃതിദത്ത ഫിനോളുകള്‍, പോളിഫെനോലുകള്‍, റെസ്‍വെരാട്രോള്‍, അന്തോസ്യാനിന്‍ എന്നിവ അടങ്ങിയ വൈന്‍ സ്വതന്ത്ര മൂലകങ്ങള്‍ മൂലമുള്ള തകരാറുകള്‍ തടയും. വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍  വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍. ചര്‍മ്മം, തലമുടി, ശരീരം എന്നിവ വൃത്തിയാക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വൈന്‍ ഫലപ്രദമാണ്. മുഖക്കുരു, എക്സിമ, മറ്റ് ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവ വൈന്‍ തെറാപ്പി വഴി ഭേദമാക്കാനാവും. വരണ്ട ചര്‍മ്മമുള്ളവര്‍ ജലം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി ധാരാളം പഞ്ചസാരയുള്ള മധുരമുള്ള വൈന്‍ ഉപയോഗിക്കണം. റെഡ് വൈന്‍  മുഖക്കുരു ഉണ്ടാകുന്ന തരത്തിലുള്ള ചര്‍മ്മം ഉള്ളവര്‍ റെഡ് വൈന്‍ ഉപയോഗിക്കണം. ഇതിലെ ഉയര്‍ന്ന അളവിലുള്ള...

ക്യാരറ്റ്‌-പാല്‍ മിശ്രിതം മുഖത്തു തേച്ചാല്‍

Image
സൗന്ദര്യവര്‍ദ്ധനവിന്‌ ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങണമെന്നില്ല, വീട്ടില്‍ ചെയ്യാവുന്ന പല സൗന്ദര്യവിദ്യകളുമുണ്ട്‌. ഇവയൊന്നും ചര്‍മത്തിന്‌ കേടു വരുത്തുകയുമില്ല. സ്വാഭാവിക സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ ഒന്നാണ്‌ ക്യാരറ്റ്‌-പാല്‍ മിശ്രിതം.  ക്യാരറ്റരച്ചു പാലില്‍ കലക്കി മുഖത്തു തേയ്‌ക്കുക. വെറുതെ പറയുന്നതല്ല, ഇതു നല്‍കുന്ന സൗന്ദര്യഗുണങ്ങള്‍ ഏറെയാണ്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ, ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍  വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയതാണ്‌ ഈ മിശ്രിതം മുഖം തിളങ്ങാന്‍ ഏറെ നല്ലത്‌. ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍  ഇത്‌ മുഖക്കുരു പാടുകള്‍, കറുത്ത കുത്തുകള്‍, പിഗ്മെന്റേഷന്‍ എന്നിവയ്‌ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്‌. ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍  ഈ മിശ്രിതം ചര്‍മകോശങ്ങള്‍ക്ക്‌ ഏറെ ഗുണകരമാണ്‌. ഇത്‌ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ചര്‍മത്തിന്‌ ഇലാസ്റ്റിസിറ്റി നല്‍കും. ക്യാരറ്റ്‌-പാല്‍ മിശ്രിതം തേച്ചാല്‍  ക്യാരറ്റിലെ വൈറ്റമിന്‍ സി, പാല്‍ എന്നിവ ചര്‍മകോശങ്ങളിലെ വരള്‍ച്ചയകറ്റി നിറം വര്‍ദ്ധിപ്പിയ്‌ക്കും....