Posts

Showing posts from July, 2018

മുഖ സൌന്ദര്യത്തിന് ഐസ് ക്യൂബ് മസാജ് !

Image
ഐസ് ക്യുബ് വെറുതെ ഒരു രസത്തിനെങ്കിലും നമ്മൾ മുഖത്ത് വച്ചിട്ടുണ്ടാകും. മുഖം തണുപ്പിക്കാൻ നമ്മൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയിട്ടുണ്ടാകും എന്നാൽ ഇത് മുഖ സൌന്ദര്യത്തിനായി സ്ഥിരമായി ചെയ്യാവുന്ന ഒരു കാര്യമാണ്. ഐയ് ക്യൂബുകൊണ്ട് മസാജ് ചെയ്യൂനത് മുഖ സൌന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.   മുഖത്തെ ഇരുണ്ട നിറം മാറുന്നതിനും മുഖ ചർമ്മം മൃദുവാക്കുന്നതിനും ദിവസേന ഒരു നേരം ഐസ് ക്യൂബുകൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. പലരുടെയും പ്രധാന പ്രശ്നമായ മുഖക്കുരു  അകറ്റാനും ഐസ് ക്യൂബ് മസാജിങ് നല്ലതാണ്.   മുഖ സംരക്ഷണത്തിനായി പ്രത്യേക കൂട്ടുകൾ ചേർത്ത ഐസ് ക്യൂബുകളും ഉണ്ടാക്കാറുണ്ട്. റോസ് വാട്ടറും ക്യുക്കുമ്പർ ജ്യൂസും ചേർത്ത മിസ്രിതം ഐസാക്കി മുഖത്ത് മസാജ് ചെയ്യുന്നത് മുഖചർമത്തെ നിർമലമാക്കും. ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും. 

മുഖത്തെ ചുളിവു റബ്ബര്‍ പോലെ നീക്കും ഫേസ് മാസ്‌ക്

Image
പ്രായമായവരേയും ചിലപ്പോള്‍ ചെറുപ്പക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു ചര്‍മ പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. പ്രായമേറുമ്പോള്‍ മുഖത്തു ചുളിവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഇതിനു കാരണം ചര്‍മത്തിന് മുറുക്കം നല്‍കുന്ന, അതായത് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. അപ്പോള്‍ മുഖചര്‍മം അയയും, തൂങ്ങും, ചുളിവുകള്‍ വരികയും ചെയ്യും. ഇതെല്ലാം ചര്‍മത്തിന് പ്രായമേറുന്നുവെന്നത ലക്ഷണങ്ങളാണ്.  എന്നാല്‍ ചിലപ്പോള്‍ പ്രായമല്ലാതെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും ചര്‍മത്തില്‍ ചുളിവുകളുണ്ടാകാം. പുകവലി, അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍, വെയില്‍ അധികം കൊള്ളുന്നത്, വെള്ളം കുറയുന്നത്, മേയക്കപ്പിലൂടെയും മറ്റും ചര്‍മത്തിലാകുന്ന രാസവസ്തുക്കള്‍ എന്നിവയെല്ലാം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് കാരണമാകാറുണ്ട്.  മുഖത്തെ ചുളിവുകള്‍ ചര്‍മ ഭംഗി നശപ്പിയ്ക്കുന്ന ഒന്നാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പലവിധ വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ചിലരാകട്ടെ, ഇതിനായി ചെലവേറിയ മെഡിക്കല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നവരും. ഇത്തരം കൃത്ര...