മുഖക്കുരുവും മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാകുന്നതാണ്. എത്രയൊക്കെ ഒളിച്ചു വെച്ചാലും പലപ്പോഴും ഇത് മറനീക്കി പുറത്ത് വരും. കറുത്ത കുത്തുകളും അരിമ്പാറയും പാലുണ്ണിയും എല്ലാം ഇല്ലാതാക്കുന്നതിനു വേണ്ടി പല മാര്‍ഗ്ഗങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട്.
എന്നാല്‍ പല മാര്‍ഗ്ഗങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം കുത്തുകള്‍ക്കും പാടുകള്‍ക്കും പിന്നിലുള്ള കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല.
കൃത്യമായ കാരണം അറിഞ്ഞ് ചികിത്സിച്ചാല്‍ ഇവയെല്ലാം മാറ്റാവുന്നതേ ഉള്ളൂ. എന്നാല്‍ ചില ഒറ്റമൂലികള്‍ക്ക് ഇത്തരം സ്‌കിന്‍ ടാഗിനേയും ഫ്രക്കിള്‍സിനേും മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളേയും എല്ലാം ഇല്ലാതാക്കും.
നാരങ്ങ വെള്ളം
നാരങ്ങ നീര് മുഖത്ത് പുരട്ടുകയേ വേണ്ട. നാരങ്ങ വെള്ളം ധാരാളം കുടിയ്ക്കുന്നതിലൂടെ തന്നെ മുഖത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകും. നാരങ്ങ നീരില്‍ ധാരാളം സിട്രസ് അടങ്ങിയിട്ടുണ്ട്. ഇതിസെ അസിഡിറ്റി ഗുണം മുഖം ബ്ലീച്ച് ചെയ്തതിന് തുല്യമാക്കും. നാരങ്ങ വെള്ളം സ്ഥിരമാക്കുന്നത് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.
പഴങ്ങള്‍
ഭക്ഷണ കാര്യത്തില്‍ അല്‍പം കാര്യമായി തന്നെ ശ്രദ്ധിച്ചാല്‍ മതി. ഇത് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. പപ്പായ ധാരാളം കഴിയ്ക്കുന്നത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ പരിഹരിയ്ക്കും.
പാഴ്സ്ലി
പാഴ്സ്ലി ഭക്ഷണത്തിന് മാത്രമല്ല ഉപയോഗിക്കാന്‍ കഴിയുന്നത്. ഇത് മുഖത്തെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും ഉപകരിയ്ക്കും. പാഴ്സ്ലി, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ കറുത്ത പുള്ളികളേയും മുഖത്തെ കറുത്ത കുത്തുകളേയും ഇല്ലാതാക്കുന്നു.
ചിക് പീസ്
ചിക് പീസിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ചിക് പീസ് മുന്നില്‍ തന്നെയാണ്. ചിക് പീസ് മുഖത്ത് കറുത്ത കുത്തുകള്‍ ഉള്ള ഭാഗത്ത് അരച്ച് പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും.
സംഭാരം
സംഭാരത്തിന്റെ ആരോഗ്യഗുണത്തേക്കാള്‍ കടുതലാണ് സൗന്ദര്യഗുണങ്ങള്‍. സംഭാരം കുടിയ്ക്കുന്നത് മാത്രമല്ല സംഭാരത്തില്‍ അല്‍പം നാരങ്ങ നീര് ഒഴിച്ച് പഞ്ഞിയില്‍ മുക്കി മുഖത്ത് കറുത്ത കുത്തുകളുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.
തൈര്
മുഖത്ത് തൈര് തേയ്ക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ഉണര്‍വ്വും നല്‍കുന്നു. തൈരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് പഞ്ഞിയില്‍ മുക്കി കറുത്ത പാടുകളും കുത്തും ഉള്ളിടത്ത് വെയ്ക്കുക. കിടക്കാന്‍ നേരം ഇങ്ങനെ ചെയ്ത് രാവിലെ എടുത്ത് കളയാം.
കറ്റാര്‍ വാഴ
ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് തന്നെ മുന്നിലാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയുടെ നീര മുഖത്ത് ആഴ്ചയില്‍ മൂന്ന് ദിവസവും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും മുഖത്തിന് ഉണര്‍വ്വും നല്‍കുന്നു. മാത്രമല്ല കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
Comments
Post a Comment