കറ്റാര്‍വാഴയിലല്‍പം നാരങ്ങ നീര് ചേര്‍ക്കാം
ആരോഗ്യ-സൗന്ദര്യ ഗുണങ്ങളില്‍ മുന്നിലാണ് കറ്റാര്‍ വാഴ. ഇത് മാത്രമല്ല കേശസംരക്ഷണത്തിനും ഒട്ടും പുറകിലല്ല കറ്റാര്‍ വാഴ. മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മുന്നിലുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ സാധാരണയായി വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചും ചിന്തിക്കേണ്ടി വരില്ല.
കണ്ണടച്ച് വിശ്വസിക്കണ്ട, ഇവ നരയെ പ്രതിരോധിക്കില്ല
ബ്ലീച്ച് ചെയ്തതു പോലെ
ബ്ലീച്ച് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയം മിനക്കെടുത്തുന്നവര്‍ക്ക് ഇനി കറ്റാര്‍ വാഴ നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് ബ്ലീച്ച് ചെയ്തതു പോലെ മുഖം തിളങ്ങാനും മാത്രമല്ല പാര്‍ശ്വഫലങ്ങളില്ലാതെ മുഖം സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്ലാക്ക്‌ഹെഡ്‌സ്
ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.
ശരീരത്തിലെ ചൊറിച്ചില്‍
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു
നഖം പൊട്ടുന്നത്
നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയില്ല. പക്ഷേ ഇനിമുതല്‍ അല്‍പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മാത്രമല്ല ശരീരം വരളുന്നതിനും ഈ മിശ്രിതം പരിഹാരം നല്‍കും.
മിനുസമുള്ള മുടിക്ക്
വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് മുടി മിനുസമുള്ളതാക്കും.
താരന് പരിഹാരം
താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച വഴിയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. താരന്‍ മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. ഇവ രണ്ടും ചേര്‍ന്ന മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക.
ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
ആര്‍ത്രൈറ്റിസ
ആര്‍ത്രൈറ്റിസ് ഇന്ന് ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.







Comments
Post a Comment